കാഴ്ചപ്പാടും ദൌത്യവും
ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
പ്രകൃതിസൗഹൃദവും വികസനോന്മുഖവുമായി, സാമൂഹ്യനീതിയും ജനക്ഷേമവും ഉറപ്പാക്കുന്ന, ശുചിത്വവും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസ മുന്നേറ്റവും കൈവരിച്ച, എല്ലാ വിഭാഗം ജനങ്ങൾക്കും സമാന അവസരങ്ങൾ ലഭ്യമാകുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി ചിന്നക്കനാലിനെ ഉയർത്തുക.
ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)
ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും കാര്യക്ഷമവുമായി ഭരണസേവനങ്ങൾ നൽകുക, അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക, കാർഷിക–ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, സ്ത്രീ–ശിശു–വയോജന ക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക, ആരോഗ്യവും വിദ്യാഭ്യാസവും ശുചിത്വവും മുൻനിർത്തി സമഗ്ര ഗ്രാമവികസനം കൈവരിക്കുക.